Search Athmeeya Geethangal

62. സ്തുതിപ്പിനെന്നാളും ശ്രീയേശുവെ 
Lyrics : G.P.
രീതി: ഉയിര്‍ത്തെഴുന്താരെ
    
സ്തുതിപ്പിനെന്നാളും ശ്രീയേശുവെ സ്തുതിപ്പിനെന്നാളും
കുരിശില്‍ ജീവന്‍ തന്നു നമ്മെ വീണ്ടെടുത്തോനെ
 
1   ലംഘനം ക്ഷമിച്ചവന്‍ താന്‍ പാശബന്ധനമഴിച്ചവന്‍ താന്‍
     സന്താപം തീര്‍ത്തെന്നില്‍ തന്‍ സ്തുതിസ്തോത്രം
     സന്തതം പാടുവാന്‍ തന്നവന്‍ താന്‍-
 
2   ഉള്ളത്തെ കവര്‍ന്നവന്‍ താന്‍-പെരും
     വെള്ളത്തില്‍ നടന്നവന്‍ താന്‍
     കാറ്റും വന്‍തിരകളുമടക്കിയ ദേവന്‍
     മുറ്റും സങ്കേതമായ് നമുക്കുള്ളവന്‍-
 
3   കല്ലറ തുറന്നവന്‍ താന്‍-കൊടും
     വൈരിയെ വെന്നവന്‍ താന്‍
     വിണ്ണില്‍ പിതാവിന്‍ സന്നിധി തന്നില്‍
     വാഴും പ്രധാനപുരോഹിതന്‍ താന്‍
 
4   മഹിമയണിഞ്ഞവന്‍ താന്‍-സര്‍വ്വ
     മാനവരക്ഷകന്‍ താന്‍
     തന്‍തിരു പാദത്തിലാശ്രയിച്ചുള്ളോര്‍-
     ക്കേവര്‍ക്കുമാനന്ദ വല്ലഭന്‍ താന്‍-             

 Download pdf
33907292 Hits    |    Powered by Revival IQ