Lyrics : K.V.S
രീതി: യേശുനാഥാ നിന് കൃപയ്ക്കായ്
സ്തുതി നിനക്കിന്നേശുപരാ! സതതവുമാമേന്!
മതി തെളിഞ്ഞെന് ഹൃദയമതില് പ്രതിഫലിക്ക നീ
1 തിരുമുഖമെന് മനതളിരില് തെളിവൊടു കാണ്മാന്
ചൊരിക പരാ തവകൃപയിന് നിറവുകളെന്മേല്
2 മരണനിദ്രയ്ക്കൊരു നിമിഷം മതിമയങ്ങി ഞാ-
നിരുന്നിടായ്വാന് പരമജ്യോതിസ്സരുളണമെന്നില്
3 അരുമനാഥാ! തവ ജഡമെന് മരണനിലയില്
പരമജീവനരുളിയൊരു തിരുക്കരുണയ്ക്കായ്
4 മലിനമില്ലാ-തവകൃപയിന് നിയമരക്തത്താല്
നിലവരമാമല ജീവനരുളിയതിനാല്
5 പുതിയ കൃപാനിറവുകളാലകമലരെല്ലാം
പ്രതിദിനവും നിറയുവതിന്നരുള് ചൊരിയേണം
6 പരദേശിയായ് നിവസിക്കുന്ന ഭവനമിതിലെന്
പരമഗീതം തവ നിയമ വിഷയമാമെന്നും-
Download pdf