Search Athmeeya Geethangal

111. സ്തുതി ധനം മഹിമ സകലവും 
Lyrics : G.P.
രീതി: ഇതുവരെയെന്നെ കരുതിയ
         
സ്തുതി ധനം മഹിമ സകലവും നിനക്കേ
സ്തുതികളില്‍ വസിക്കും പരിശുദ്ധപരനേ
 
1   സുരപുരിയില്‍ നിന്‍ ജനകന്‍ തന്നരികില്‍
     പരിചൊടുല്ലസിച്ചു വസിച്ചിരുന്നവന്‍ നീ
     നരകുല വിനകള്‍ പരിഹരിച്ചിടുവാന്‍
     ധരണിയില്‍ നരനായ് അവതരിച്ചവന്‍ നീ-
 
2   ഉലകിതിലിതുപോല്‍ മലിനത ലേശം
     കലരാതൊരുവനെ കാണ്‍മതില്ലനിശം
     അതിഗുണമിയലും രമണീയനാം നിന്‍
     പദതളിരിണകള്‍ വണങ്ങി ഞാന്‍ സ്തുതിക്കും-
 
3   അടിമുടി മുഴുവന്‍ മുറിവുകളേറ്റു
     കഠിനമാം വ്യഥയാല്‍ തകര്‍ന്നു നിന്‍ ഹൃദയം
     നിണമെല്ലാം ചൊരിഞ്ഞെന്‍ കലുഷതയകറ്റി
     നിതമിതു മനസ്സില്‍ നിനച്ചു ഞാന്‍ സ്തുതിക്കും
 
4   ഗിരിമുകളില്‍ വന്‍ കുരിശില്‍ വച്ചുറക്കെ
     കരഞ്ഞു നിന്നുയിര്‍ നീ വെടിഞ്ഞുവെന്നാലും
     മരണത്തെ ജയിച്ചു, ഉയിര്‍ത്തെഴുന്നേറ്റു
     പരമതില്‍ വാഴും പരമരക്ഷകന്‍ നീ-
 
5   പരമതിലുമീ ധരയിതിലും നിന്‍
     പരിശുദ്ധനാമം പരമപ്രധാനം
     അഖിലരും വണങ്ങും തവ തിരുമുമ്പില്‍
     അടിപണിയുന്നു വിനയമോടടിയന്‍-          G.P

 Download pdf
33907399 Hits    |    Powered by Revival IQ