Lyrics : I.Mസ്തുതിച്ചു പാടാം യേശുവിനെ
സ്തുതികളില്‍ വസിക്കുമുന്നതനെ
സ്തോത്രവും സ്തുതിയും മാനം മഹത്ത്വവും
അര്‍പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം
1 പാപം നിറഞ്ഞൊരീധരണിയിലന്നു
പാപിയാമെന്നെത്തേടി നീ വന്നു
നിത്യമാം ജീവനെ ദാനമായേകിയ
ക്രിസ്തേശുനാഥനെ സ്തുതിച്ചിടുവിന്‍
2 അനവധി കൃപകള്‍ അനുഭവിച്ചിടാന്
അനുവദിക്കുന്നെന്നെയനുദിനവും
അന്ത്യത്തോളമെന് ക്രൂശുമെടുത്തിനി
അനുഗമിക്കും ഞാനീമരുയാത്രയില്
3 കര്‍ത്തനിന്‍ നന്മകള് കീര്‍ത്തിക്കും ഞാനെന്നും
മാനവരില്‍ ചെയ്തൊരത്ഭുതങ്ങള്
നന്ദിയാലെന്നും നിന്നെ പുകഴ്ത്തിടും
നശ്വരമാമീ പാരിടത്തില്‍
4 കണ്ടിടുമൊരുനാളെന് പ്രിയകാന്തനെ
ശുദ്ധരോടൊന്നിച്ചങ്ങാരാധിക്കും
മരണവും ശാപവും മാറിയതോര്ത്തെന്നും
പാടിടാം ജയ ജയ ഗീതങ്ങള്‍-
![](images/PDF.gif)
Download pdf