Search Athmeeya Geethangal

94. സ്തുതിച്ചുപാടാം മഹിമനവനെ 
സ്തുതിച്ചുപാടാം മഹിമനവനെ
മഹത്വപൂര്‍ണ്ണനാം ത്രിയേക നാഥനെ
 
1   രക്ഷയുടെ പ്രത്യാശയുമണിഞ്ഞ്
     രക്ഷകനേശുവിന്‍ നാമവും ധരിച്ച്
     ആത്മവരങ്ങളാലലംകൃതരായി നാം
     ആത്മനാഥനെ പാടി സ്തുതിക്കാം
 
2   നന്ദി നിറഞ്ഞവരായവന്‍ ചെയ്തതാം
     നന്മകളോരോന്നായ് ഓര്‍ത്തു നിരന്തരം
     ആദിപിതാക്കന്മാരാരാധിച്ചതുപോല്‍
     മോദമോടാത്മാവില്‍ പാടിസ്തുതിക്കാം
 
3   രക്ഷകനായ് പരിപാലകനായാത്മ-
     ദായകനായ് സൗഖ്യമേകും യഹോവയായ്
     നിത്യവും നമ്മെ വഴി നടത്തിടുന്ന
     സ്തുത്യനാം യാഹിനെ പാടിസ്തുതിക്കാം.
 
4   സ്വര്‍ഗ്ഗസന്തോഷത്തിന്നുറവയില്‍ നിന്നും
     നിത്യവും പാനം ചെയ്താനന്ദിപ്പതിന്നായ്
     അവന്‍ നമ്മിലും നാമവനിലുമായതാം
     നിസ്തുല ബന്ധത്തിന്നായി സ്തുതിക്കാം-

 Download pdf
33906846 Hits    |    Powered by Revival IQ