Search Athmeeya Geethangal

40. സ്തുതിച്ചിടും ഞാന്‍ സ്തുതിച്ചിടും  
Lyrics : G.P.
രീതി :  വാഴ്ത്തീടുമേ വാഴ്ത്തീ
         
സ്തുതിച്ചിടും ഞാന്‍ സ്തുതിച്ചിടും ഞാന്‍
മഹോന്നതനാം മനോഹരനാം മമ പ്രിയനെ
 
1   പാപം പോക്കിയെന്‍ ശാപം നീക്കി-വന്‍
     താപം തീര്‍ത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും
     പാടിപ്പുകഴ്ത്തിടും ഞാന്‍
     സ്നേഹനിധെ കൃപാപതിയെ
     കരുണാനദിയെ പരമാനന്ദമായ്-
 
2   കാണാതകന്നു പാപക്കുഴിയില്‍
     വീണുവലഞ്ഞിടവേ തേടിയെന്നെയും
     നല്ലിടയന്‍ പാടു സഹിച്ചധികം
     തങ്കനിണം വിലയായ് കൊടുത്തു
     എന്‍ പ്രിയനെന്നെയും വീണ്ടെടുത്തു-
 
3   കണ്ണീര്‍പാതയില്‍ നിന്നെന്‍ കണ്‍കളെ
     കാത്തു സൂക്ഷിച്ചവന്‍ വീഴ്ചയില്‍ നിന്നെന്‍
     കാല്‍കളെയും വീഴ്ചയെന്നിയേ താന്‍
     മൃത്യുവില്‍നിന്നെന്‍ പ്രാണനേയും
     വിടുതല്‍ ചെയ്തു എന്നെന്നേക്കുമായ്

 Download pdf
33906839 Hits    |    Powered by Revival IQ