Search Athmeeya Geethangal

221. ആരാധനാസമയം അത്യന്ത  
Lyrics : M.E.C
1   ആരാധനാസമയം അത്യന്ത ഭക്തിമയം
     ആരാലും വന്ദ്യനാം ക്രിസ്തുവെയോര്‍ക്കുകില്‍
     തീരുമെന്നാമയം
 
          ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി
          സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ-
 
2   അക്കാല്‍വറി മലയില്‍ കൊടുംപാപിയെന്‍ നിലയില്‍
     കുരിശില്‍ മരിച്ചു പാപച്ചുമടു വഹിച്ചു താന്‍ തലയില്‍
 
3   സന്തോഷശോഭനം മൂന്നാം മഹത്ദിനം
     സര്‍വ്വവല്ലഭനുയിര്‍ത്തു ഭക്തരേ പാടുവിന്‍ കീര്‍ത്തനം
 
4   പിതാവിന്‍ സന്നിധി തന്നില്‍ പ്രതിനിധി
     സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി-
 
5   സ്വര്‍ഗ്ഗീയതേജസ്സില്‍ മേലില്‍ വിഹായസ്സില്‍
     വന്നു നമുക്കവന്‍ നല്‍കും പ്രതിഫലം ദൂതഗണസദസ്സില്‍-
 
6   ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ
     ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ-

 Download pdf
33907316 Hits    |    Powered by Revival IQ