Search Athmeeya Geethangal

81. സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍ ദേ 
Lyrics : M.E.C.
1   സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍ ദേവന്നു പാടിടുവിന്‍
     സ്തുതിയുചിതം മനോഹരവും നല്ലതുമെന്നിറിവന്‍
 
     ദേവാധിദേവനീ പാരില്‍ വന്നു പാപിയെത്തേടി വന്നു
     വല്ലഭനായ് മരിച്ചുയിര്‍ത്തു ജീവിക്കുന്നു നമുക്കായ്
 
2   തിരുക്കരങ്ങള്‍ നിരത്തിവച്ചു താരകങ്ങള്‍ ഗഗനേ
     ഒരുക്കിയവന്‍ നമുക്കു രക്ഷാ മാര്‍ഗ്ഗമതിന്നു മുന്നേ-
 
3   കണ്ടില്ല കണ്ണുകളീ കരുണയിന്‍ കരചലനം
     കേട്ടില്ല മാനവരിന്‍ കാതുകള്‍ തന്‍ വചനം-
 
4   ധ്യാനിക്കുവിന്‍ തന്‍കൃപകള്‍ പുകഴ്ത്തുവിന്‍ തന്‍ക്രിയകള്‍
     മാനിതനാം തന്‍നാമ മഹിമകള്‍ വര്‍ണ്ണിക്കുവിന്‍
 
5   തലമുറയായവന്‍ നമുക്കു നല്ലൊരു സങ്കേതമാം
     പലമുറ നാം പാടിടുക പരമനു സങ്കീര്‍ത്തനം-
 
6   മനം തകര്‍ന്നോര്‍ക്കരുളുമവന്‍ കൃപയുടെ പരിചരണം
          ധനം സുഖം സന്തോഷമെല്ലാം നമുക്കു തന്‍ തിരുചരണം   

 Download pdf
33907172 Hits    |    Powered by Revival IQ