Search Athmeeya Geethangal

77. സ്തുതിചെയ്യുക നാം പരനെ-തന്‍ 
Lyrics : T.K.S.
രീതി: അമൃതൈ പൊഴിയും
         
സ്തുതിചെയ്യുക നാം പരനെ-തന്‍
കൃപയെ മറന്നിടാതെ-കൃപയെ മറന്നിടാതെ
 
1   പാപികളായ് നാ-മാധികലര്‍ന്നും ഭാവിയെയോര്‍ത്തു ഭയന്നും
     പാര്‍ത്തൊരുനേരം നമ്മളെത്തേടിയ
     പരനെ ദിനവും സ്തുതി ചെയ്തിടാം
 
2   ഇരുളിന്‍ ഭീകരവഴിയില്‍ നിന്നും നിരുപമ തേജസ്സില്‍ വന്ന്
     നിജഗുണമഹിമ ഘോഷണം ചെയ്വാന്‍
     നിര്‍മ്മലജനമായ് നമ്മെക്കരുതിയ
 
3   നീചരാം നമ്മളെ മോചിതരാക്കി രാജപുരോഹിതരാക്കി
     ആത്മിക ബലികള്‍ കഴിപ്പതിനായി
     യോഗ്യരെന്നെണ്ണി അത്ഭുതാമാമീ-          

 Download pdf
33907282 Hits    |    Powered by Revival IQ