Search Athmeeya Geethangal

83. സ്തുതി ചെയ്വിനേശുവിനെ 
Lyrics : T.K.S.
സ്തുതി ചെയ്വിനേശുവിനെ
അതിവന്ദിതനാമവനെ
ദൈവമക്കളെല്ലാവരുമേ,
ദിവ്യഭക്തിനിറഞ്ഞകമേ
 
1   അവന്‍ മേദിനിയില്‍ വന്നു
     പുരി ബേതലഹേം തുടങ്ങി
     ഗിരികാല്‍വറിയില്‍ വരെയും
     അതിവേദനകള്‍ സഹിച്ചു-
 
2   തിരുജീവനെയാടുകള്‍ക്കായ്
     തരുവാന്‍ മനസ്സായവനാം
     ഒരു നല്ലിടയന്‍ ദയയെ
     കരുതിടുക നാം ഹൃദയെ-
 
3   ഹിതമായ് അവനെ തകര്‍പ്പാന്‍
     സുതരായ് നരരെ ഗണിപ്പാന്‍
     പിതൃനീതിയിദം നടപ്പാന്‍
     സുതന്‍ വന്നിവയാസ്വദിപ്പാന്‍
 
4   സ്തുതിസ്തോത്രങ്ങള്‍ സ്വീകരിപ്പാന്‍
     അവന്‍ മാത്രമേ മൂവുലകില്‍
     ഒരു പാത്രമായുള്ളറികില്‍
     സര്‍വ്വഗോത്രവുമേ വരുവിന്‍

 Download pdf
33907357 Hits    |    Powered by Revival IQ