Search Athmeeya Geethangal

47. സ്തുതിച്ചിടുവതെന്താനന്ദം! യേശുദേവനെ 
Lyrics : M.E.C.
സ്തുതിച്ചിടുവതെന്താനന്ദം! യേശുദേവനെ
സ്തുതിച്ചിടുവതെന്താനന്ദം! ശ്രീയേശുദേവനെ
സ്തുതിച്ചിടുവതെന്താനന്ദം!
 
1   മോദമോടെ നാമേവരും തിരുപ്പാദം തന്നിലത്യാദരം
     വീണു വന്ദനം ചെയ്തുകൊണ്ടു
     സന്തോഷ സംഗീതം ചേര്‍ന്നുപാടി
 
2   കാടുകേറിയൊരാടുപോലെ ഞാനാടലോടുഴന്നീടവേ
     തേടിവന്നെനിക്കെന്നുമാശ്രയം നേടി മാറിലണച്ച ദേവനെ-
 
3   ആയിരം പതിനായിരങ്ങളിലാരിലുമതിസുന്ദരന്‍
     ആയിടുമഖിലാണ്ഡനായകനാശ്രിതേശ്വരനേശു ദേവനെ-
 
4   പെരിയ ഖേദവും പീഡനങ്ങളും പെരുകി വന്നിടും വേളയില്‍
     തിരുച്ചിറകതിന്നുള്ളിലാശ്രയമരുളി രക്ഷതരുന്ന ദേവനെ-
 
5   ലോകജാതികളെങ്ങുമേവരുമാകെയാകുലരെങ്കിലും
     ആശ്രിതര്‍ക്കമിതാര്‍ത്തിതീര്‍ത്തിടുമാര്‍ത്ത
     നാഥനാമേശു ദേവനെ-                                                                      M.E.C

 Download pdf
33907116 Hits    |    Powered by Revival IQ