Search Athmeeya Geethangal

178. സ്തുതിക്കും ഞാനെന്നും സ്തുതിക്കും 
Lyrics : M.J.P.
സ്തുതിക്കും ഞാനെന്നും സ്തുതിക്കും
യേശുദേവനെ സ്തുതിക്കും
പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും
ദേവദേവനെ പുകഴ്ത്തും
 
1   പാപമാം ചേറ്റില്‍ നിന്നുയര്‍ത്തി
     പാറയാം ക്രിസ്തുവില്‍ നിറുത്തി
     പാടുവാന്‍ പുതിയൊരു പാട്ടും
     നല്‍കിയ നാഥനെ സ്തുതിക്കും-
 
2   മരുവിലും അവന്‍ വഴി നടത്തും
     കരുണയിന്‍ കരങ്ങളാല്‍ കാക്കും
     കരുമനകളിലും നല്‍തുണയായ്
     വരുമതാല്‍ തീരുമെന്‍ ഭാരം
 
4   പാരിലെന്‍ ജീവിതകാലം പരന്‍വേല
     ചെയ്തു ഞാന്‍ തീര്‍ക്കും
     ഒടുവിലെന്‍ വീട്ടില്‍ ചെന്നണയും
     പ്രിയന്‍റെ മാറില്‍ ഞാന്‍ മറയും-

 Download pdf
33907409 Hits    |    Powered by Revival IQ