Search Athmeeya Geethangal

17. സ്തുതി ചെയ് മനമേ നിത്യവും നിന്‍ 
Lyrics : M.E.C.
സ്തുതി ചെയ് മനമേ നിത്യവും നിന്‍ ജീവനാഥനേശുവേ
ഇതുപോല്‍ സ്വജീവന്‍ തന്നൊരാത്മ സ്നേഹിതന്‍ വേറാരിനി?
 
1   മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെ
     മരണത്തിനാലെ നീക്കി മൃത്യു ഭീതി തീര്‍ത്ത നാഥനെ -
 
2   ബഹുമാന്യനാമാചാര്യനായി വാനിലവന്‍ വാഴ്കയാല്‍
     ബലഹീനതയില്‍ കൈവിടാതെ ചേര്‍ത്തുകൊള്ളുമാകയാല്‍ -
 
3   ദിനവും മനമേ തല്‍സമയം വന്‍ കൃപകള്‍ പ്രാപിപ്പാന്‍
     അതിധൈര്യമായ് കൃപാസനത്തിന്നന്തികത്തില്‍ ചെന്നു നീ -
 
4   ബഹുദൂതരുച്ച നാദമോടെ വാഴ്ത്തിടുന്ന നാഥനെ
     ബലവും ധനവും ജ്ഞാനമെല്ലാം സ്വീകരിപ്പാന്‍ യോഗ്യനെ -     

 Download pdf
33907234 Hits    |    Powered by Revival IQ