108. സ്തുതിഗീതം പാടുക നാം ഉയര്‍ത്തുക
സ്തുതിഗീതം പാടുക നാം
ഉയര്‍ത്തുക ജയനാമം
1 സ്തുതിക്കു യോഗ്യനവന്‍ സര്വ്വശക്തന് യഹോവയവന്‍
നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു
സ്വന്തജനമായ് തീര്‍ത്തതിനാല്‍-
2 രോഗിക്കു വൈദ്യനവന്‍ സര്വ്വശക്തന് യഹോവയവന്‍
സൗഖ്യം നല്കി താന്‍ ശക്തിയേകിടും
എന്നും ആശ്വാസം പകരുമവന്‍-
3 സേനകളിന്‍ നായകന് സര്വ്വശക്തന് യഹോവയവന്‍
അവന് മുമ്പിലും അവന് പിമ്പിലും
നമ്മെ ജയത്തോടെ നടത്തിടുമേ-
4 രാജാധിരാജനവന്‍ സര്വ്വശക്തന് യഹോവയവന്‍
സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയും
അവനെന്നെന്നും ആമേന്‍-
![](images/PDF.gif)
Download pdf