Lyrics : K.V.S
രാഗം : കമാശ് - ആദിതാളം
സ്തുതിക്കു യോഗ്യന്‍ നീയേ-ജന
സ്തുതിക്കു യോഗ്യന്‍ നീയേ-സുര
സ്തുതിക്കു യോഗ്യന്‍ നീയേ-
നിത്യജീവനാഥാ സ്തുതിക്കു യോഗ്യന്‍ നീയേ-
1 വിണ്ണുലകം വിട്ടിറങ്ങി മണ്ണുലകില്‍ വന്നെനിക്കു
പൂര്‍ണ്ണദയ ചെയ്തതിനാല്‍-
2 ഘോരമായ പാപശാപം-ധീരമനസ്സോടു
വഹിച്ചോരു പരമേശസുനോ-
3 പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടി
തീരെ ദരിദ്രത്വമാര്‍ന്നായ്-
4 ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു
നാശകനെ സംഹരിച്ചു-
5 നിന്നുയിര്‍പ്പിന്‍ ജീവനെന്നില്‍ വന്നു നിറഞ്ഞുന്നതന്റെ
ധന്യത വിളങ്ങിടട്ടെ-
6 എന്നാളില്‍ നീ വീണ്ടും വരു-മന്നാള്‍
നിന്നില്‍ ഞങ്ങള്‍ ചേരുമെന്നാലതുമാത്രം പോരും-
7 ഹാ! നിന്‍വരവിങ്കലെന്നെ ഓര്‍മ്മിപ്പതെന്നാശതന്നെ
ഞാനും സ്തുതിക്കുന്നു നിന്നെ-
8 ജ്ഞാനബഹുമാനധന-മൂനമില്ലാത്തവന്‍ മഹത്വം
നൂനം നിനക്കെന്നുമെന്നും-
Download pdf