Search Athmeeya Geethangal

183. സുതിക്കു നീ യോഗ്യന്‍ സ്തുതികളിന്മീതെ 
Lyrics : K.J.S
   
രീതി: ഇതുവരെ എന്നെ കരുതിയ
         
സുതിക്കു നീ യോഗ്യന്‍ സ്തുതികളിന്മീതെ
വസിച്ചിടും പരനേ യേശു മഹേശാ
 
1   അവനിയിലമിതം മോദമായ് വസിപ്പാ-
     നരുളണമേ നിന്‍കൃപകളപാരം
    
     പരമസൗഭാഗ്യം പാപികള്‍ക്കേകാന്‍
     പുതുവഴി തുറന്ന സ്നേഹസ്വരൂപ!-
 
2   നരകുലപാപച്ചുമടു നീ വഹിച്ചു
     കുരിശില്‍ കരേറി പ്രാണനെ വെടിഞ്ഞു
     പരിശുദ്ധനേ തിരുപ്പാദാന്തികത്തില്‍
     പരിചൊടു സ്തുതിപ്പാന്‍ കൃപയരുളേണം-
 
3   തവതിരുനാമം ജയിക്കട്ടെ മേന്മേല്‍
     സ്തോത്രയാഗങ്ങള്‍ സമര്‍പ്പിക്കുന്നടിയന്‍
     തിരുക്കരം തന്നില്‍ വഹിച്ചനുദിനവും
     നടത്തുക ദാസനെ നിന്‍ ഹിതംപോലെ
 
4   അജഗണത്തെ നല്ലിടയനെപ്പോലെ
     ദിനം പ്രതി നടത്തും സ്നേഹമപാരം
     ഹരിതപുല്‍മാലിയില്‍ വിശ്രമമേകും
     സ്വച്ഛജലാശയം തന്നില്‍ നീ നടത്തും-
 
5   മരണത്തിന്‍ താഴ്വര തന്നില്‍ നടന്നാല്‍
     പ്രീതിയോടിടയന്‍ സാന്ത്വനമേകും
     സഹവസിച്ചിടും നീ അനിശവും സ്നേഹ-
     തൃക്കരം തന്നില്‍ വഹിക്കും നല്ലിടയന്‍
 
6   പരമസമ്പന്നന്‍ ദരിദ്രനായ് തീര്‍ന്നു
     ദരിദ്രജനാവലി സമ്പന്നരാകാന്‍
     ധരിത്രിയില്‍ പാപത്തില്‍ മരിച്ചവര്‍ ജീവന്‍
     ധരിച്ചു ക്രിസ്തേശുവിന്‍ ദാസരായ് ഭവിച്ചു-

 Download pdf
33907400 Hits    |    Powered by Revival IQ