Search Athmeeya Geethangal

298. സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു 
Lyrics : M.E.C.
സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ
സ്നേഹിച്ചു ദൈവം തന്‍പുത്രനെയും
നല്‍കി ബലിയാകുവാന്‍
 
1   ആദ്യമവന്‍ സ്നേഹിച്ചെന്നെ ആദിയുഗങ്ങള്‍ക്കു മുന്നേ
     ആകയാല്‍ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂര്‍ണ്ണനായ്-
 
2   പാപിയായ് പാരില്‍ പിറന്നു പാപവഴിയില്‍ നടന്നു
     പാതകനായോരെന്നെയും ദൈവം
     സ്നേഹിച്ചതാണത്ഭുതം-
 
3   മറ്റാരും തേടി വന്നില്ല മറ്റാരും ജീവന്‍ തന്നില്ല
     ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാള്‍ മാത്രമാം-
 
4   അഴലേറും വേളയില്‍ തന്‍റെ കഴലില്‍ ഞാനാശ്രയം തേടും
     ചുഴലിയിലാഴിത്തിരമേല്‍ നടന്നെന്നരികില്‍ വരും രക്ഷകന്‍-  

 Download pdf
33907102 Hits    |    Powered by Revival IQ