Search Athmeeya Geethangal

1121. ആയുസ്സെന്തുള്ളു? നമുക്കി 
Lyrics : K.V.S.
    
ആയുസ്സെന്തുള്ളു? നമുക്കിങ്ങായുസ്സുന്തുള്ളു?
 
1   ശോകമൂലഗാത്രം പല രോഗബീജങ്ങള്‍ക്കു പാത്രം-ഇതില്‍
     ജീവന്‍ നില്‍പൊരു സൂത്രം നിനച്ചീടുകിലെത്രയോ ചിത്രം!
 
2   നാലു വിരലതിന്‍ നീളം കഥപോലെ കഴിയുമീ മേളം-ഉടല്‍
     ദീനതയാണ്ടൊരുനാളം അണുജീവികള്‍ പാര്‍ക്കുവാന്‍ മാളം-
 
3   നാടകത്തിന്‍ നടന്‍പോലെ മരുവിടുമീ മാനുജര്‍ ചാലേ-നിജ
     വേഷമൊഴിഞ്ഞിടും മേലേമൃതി വേഗമണയുന്ന കാലേ-
 
  ഭാര്യമക്കള്‍ക്കന്തുനേട്ടം ധനവീര്യമൊടുക്കുവാന്‍ നാട്ടം-കൈയി-
     ലുള്ള കാലത്തു കൊണ്ടാട്ടം പണമില്ലാതെയാകുമ്പൊഴോട്ടം-
 
5   ബന്ധുമിത്രങ്ങളാല്‍ പൊന്തുവതേനന്ത കാലത്തവര്‍ നൊന്തു-മനം
     വെന്തിഹ കണ്ണുനീര്‍ ചിന്തുമതിനന്തരമില്ലിതിലെന്ത്?-
 
6   ഇന്നു ഭരിച്ചിടും രാജ്യം നാളെയേന്തിടും കൈകളില്‍ ഭോജ്യം-ഇര
     ന്നീടുവാന്‍ പാത്രമന്നാജ്യം കണികാണ്മാനുമില്ലതി ശോച്യം-
 
7   മാളികമുകളില്‍ കാണാമരശേറിയിരിപ്പോരെയീ നാള-വര്‍
     നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു-                 K.V.S.
 

 Download pdf
33907348 Hits    |    Powered by Revival IQ