Search Athmeeya Geethangal

429. സ്നേഹിച്ചിടും ഞാന്‍ എന്നാത്മ 
Lyrics : P.T
സ്നേഹിച്ചിടും ഞാന്‍ എന്നാത്മനാഥനെ
കാല്‍വറി ക്രൂശില്‍ ജീവനും തന്നു സ്നേഹിച്ചതെന്നെ നീ-
 
1   സ്വര്‍ഗ്ഗത്തില്‍ രാജാവു നീ ഭൂവില്‍ പുല്‍ക്കൂട്ടില്‍ ജാതനായി
    കാടുകള്‍ മേടുകളില്‍ എന്നെ തേടി നടന്നവന്‍ നീ
    കൈകാല്‍ വിരിച്ചാ കാല്‍വറി ക്രൂശില്‍ കണ്ടെത്തിയെന്നെ നീ-
 
2   എന്നെ വിളിച്ചവന്‍ നീ എന്നും വിശ്വസ്തനായകനാം
    നീതിയിന്‍ പാതകളില്‍ എന്നെ നേരെ നടത്തിടും നീ
    കൂരിരുള്‍ വഴിയില്‍ ശത്രുക്കള്‍ നടുവില്‍ കൈവിടുകില്ല നീ-
 
3   നിന്‍സ്നേഹക്കൊടിക്കീഴില്‍ മാറും എന്നാകുലങ്ങളെല്ലാം
    നിന്‍മുഖതേജസ്സിനാല്‍ മായും എന്നാലസ്യങ്ങളെല്ലാം
    ഇന്നലേയുമിന്നും എന്നുമനന്യാം നിന്‍മാര്‍വ്വില്‍ ചാരും ഞാന്‍-  

 Download pdf
33907461 Hits    |    Powered by Revival IQ