Search Athmeeya Geethangal

975. എന്നു വന്നു കാണുമെന്നേ 
Lyrics : George Peter, Chittoor
എന്നു വന്നു കാണുമെന്നേശുവിനെ
പൊന്നു തിരുമേനിയാം വല്ലഭനെ
 
1   വിണ്ണിലാണെന്‍റെ പിതൃഭവനം
     മന്നിലുള്ളതോ വിട്ടുപിരിയും
     ഉലകിതെന്നറിഞ്ഞു ഉയരുന്നെന്‍ മനസ്സില്‍
     മമ പ്രിയന്‍ വരവിനെ കാത്തിടുവാന്‍-
 
2   സ്വര്‍ഗ്ഗ ഗേഹം പൂകിടുവാന്‍
     വെമ്പലേറുന്നെന്‍ ഹൃദയം
     തങ്കമുഖ പ്രഭയില്‍ അന്തമില്ല യുഗത്തില്‍
     മമ പ്രിയന്‍ കൂടെ ഞാന്‍ വാണിടുവാന്‍-
 
3   യേശുരാജന്‍ വന്നിടുവാന്‍
     ഭക്തര്‍ വാനില്‍ പറന്നിടുവാന്‍
     കാലമേറെയില്ലല്ലോ കണ്ണീരെല്ലാം തുവരാന്‍
     ആനന്ദ ഗാനങ്ങല്‍ പാടിടുവാന്‍-                        

 Download pdf
48673205 Hits    |    Powered by Oleotech Solutions