Search Athmeeya Geethangal

385. സ്നേഹിക്കും ഞാന്‍ എന്‍ യേശുവേ!  
Lyrics : K.V.I
1   സ്നേഹിക്കും ഞാന്‍ എന്‍ യേശുവേ! സ്നേഹിച്ചു നീയെന്നെ മുന്നേ
     സേവിക്കും നിന്നെ നാളെന്നും ഘോഷിക്കും നിന്‍കൃപകളെ
 
2   സ്നേഹിതര്‍ മാറിപ്പോകുമ്പോള്‍ സോദരര്‍ തള്ളിടുമ്പോഴും
     സാദരം നിന്‍കൃപകളാല്‍ സ്വീകരിച്ചാശ്വസിപ്പിപ്പോന്‍-
 
3   ഞാനുമെന്‍റെ കുടുംബവും കര്‍ത്തനെ സേവിച്ചിടുമേ
     തന്‍കൃപയില്‍ ദിനംതോറും ആശ്രയിച്ചാശ്വസിക്കുമേ-
 
4   നിന്ദ, പഴി, പരിഹാസം, ഭിന്നാഭിപ്രായ ഖിന്നത
     മന്നിതിലെന്തു വന്നാലും നിന്‍കൃപയാല്‍ നിറയ്ക്കണേ-
 
5   നാള്‍തോറും ഭാരം ചുമക്കുന്ന നല്ലിടയനാമേശുവേ!
     നിന്നില്‍ ദിനംതോറും ചാരി മന്നിലെന്‍ നാള്‍കള്‍ തീരണം

 Download pdf
33906750 Hits    |    Powered by Revival IQ