745. സ്നേഹനിധിയേ ജീവധുനിയേ
Lyrics : G.P.സ്നേഹനിധിയേ ജീവധുനിയേ
നീ മാത്രമാണെന് ഗതിയേ-നാഥാ
നീ മാത്രമാണെന് ഗതിയേ
1 ഭീതിയാം കൂരിരുള്‍ പാതയിലും വേദനതിങ്ങും വേളയിലും
ആധി കലരാതാശ്രയിപ്പാന് നാഥാ! നീയല്ലാതാരുമില്ല-
2 ദു:ഖം നിറഞ്ഞതാം പാനപാത്രം ഭൃത്യനാമെന് കൈയില്‍ തന്നിടുകില്
സ്തോത്രം ചെയ്തു ഞാനേറ്റു വാങ്ങി കീര്‍ത്തനം പാടുമെന് ജീവനാഥാ
3 തീയില്‍ നീ ശോധന ചെയ്തെന്നാലും തെല്ലും പരിഭവമില്ല നാഥാ
പൊന്നിലും തേജസ്സെനിക്കു നല്കാന്
എന്നില്‍ കനിഞ്ഞ നിന്സ്നേഹമല്ലോ-
4 മന്നിലെന്‍ യാത്ര തികച്ചു നിന്റെ സന്നിധി തന്നില്‍ ഞാന്‍ വന്നിടുമ്പോള്‍
എന്നുടെ ദു:ഖവും കണ്ണുനീരും മിന്നും കിരീടങ്ങളായി മാറും-
![](images/PDF.gif)
Download pdf