Search Athmeeya Geethangal

559. സ്നേഹിക്കുന്നേശുവേ! ദാസന്‍ നിന്നെ 
Lyrics : M.E.C.
       
രീതി: വന്ദിക്കുന്നേശുവേ
 
1   സ്നേഹിക്കുന്നേശുവേ! ദാസന്‍ നിന്നെ
     സ്നേഹിക്കുന്നുണ്മയില്‍ നായകനേ!
     ആ ജീവനാന്തമെന്‍ മാനസവേദിയില്‍
     വന്നിടണം നീ പരനേ!
 
2   ക്രൂശിന്‍റെ കാഴ്ചയില്‍ ശോഭിതമാം
     സ്നേഹമാത്മാവിനാല്‍ ബോധിതനായ്
     പ്രാപിച്ചു നിന്‍കൃപ പാപവിമോചനം
     നിത്യസുഖം ശാശ്വതമായ്-
 
3   ക്ലേശങ്ങളെന്‍റെ മേല്‍ വീഴുന്നിതാ
     നാശമുണ്ടാംവിധം മാമലപോല്‍
     നീയല്ലോ മല്‍സഖി നീയെന്യേ
     യില്ലെനിക്കാശ്രയമായ് ഈ ഗഡുവില്‍-
 
4   മോഹിക്കുന്നേശുവേ എന്‍ ഹൃദയം
     സ്നേഹത്തിന്‍ ദിവ്യമാം ജ്വാലയതാല്‍
     ദാഹിക്കുന്നെന്‍ മനം മോഹിക്കുന്നെന്‍ ബലം
     ഘോഷിക്കുവാന്‍ നിന്‍ സുഗുണം-

 Download pdf
33907122 Hits    |    Powered by Revival IQ