Search Athmeeya Geethangal

197. സ്നേഹനിധേ! കൃപാസമുദ്രമേ! നമസ്കാരം 
Lyrics : E.I.J
  ‘Lead kindly light’
 
1   സ്നേഹനിധേ! കൃപാസമുദ്രമേ! നമസ്കാരം
     ക്രൂശിതനാം ദേവാട്ടിന്‍കുട്ടിയേ! സദാ സ്തോത്രം
     സര്‍വ്വ മഹത്ത്വത്തിന്നും സര്‍വ്വദാ
     പ്രഭോ! നീ യോഗ്യന്‍ പൂജ്യന്‍ സര്‍വ്വഥാ
 
2   സ്വര്‍ഗ്ഗീയമാം മഹാസദസ്സില്‍ നീ സമാരാധ്യന്‍
     ഭൂമിയിലും ലക്ഷോലക്ഷങ്ങളില്‍ സര്‍വോത്കൃഷ്ടന്‍
     സച്ചിന്മയന്‍, സത്യപ്രഭാകരന്‍,
     സഭാകാന്തന്‍, സര്‍വാംഗസുന്ദരന്‍
 
3   ഭൂവാനങ്ങള്‍ സൃഷ്ടിച്ചു മുന്നമേ നിന്‍ ശബ്ദത്താല്‍
     മാനവരിന്‍ രക്ഷ സാധിച്ചതോ സ്വരക്തത്താല്‍
     സ്നേഹമിതെന്നും ആശ്ചര്യപ്രദം
     പ്രാണേശാ! ചുംബിക്കുന്നു തൃപ്പദം
 
4   വര്‍ണ്യമല്ലേതും മര്‍ത്യനാവിനാല്‍ നിന്‍ കാരുണ്യം
     കാല്‍വറിയില്‍ തികച്ച ദൈവനീതിയെന്‍ പുണ്യം
     കീര്‍ത്തിക്കും നിന്നെയെന്നും നിന്‍ജനം
     ത്രീയേക ദൈവത്തിന്നു വന്ദനം              

 Download pdf
33906756 Hits    |    Powered by Revival IQ