Search Athmeeya Geethangal

296. സ്നേഹത്തിന്‍ ദീപമാം യേശുവെന്നില്‍ 
Lyrics : S.K
സ്നേഹത്തിന്‍ ദീപമാം യേശുവെന്നില്‍ വന്നതെന്തത്ഭുതമേ!
അത്യഗാധം അതുല്യമാണേ അസാദ്ധ്യം വര്‍ണ്ണിച്ചിടാന്‍
 
1   കീര്‍ത്തിക്കും ഞാനെന്നും സോദരരോടൊത്ത്
     തന്‍തിരുനാമത്തെയും ഓര്‍ത്തു സ്തുതിച്ചിടും
     ആര്‍ത്തിയാലേഴയെ ചേര്‍ത്തതന്‍ സ്നേഹത്തിന്നായ്-
 
2   പാപിയാമെന്നുടെ പാതകം പോക്കുവാന്‍ പാപമാക്കപ്പെട്ടോനെ
     പാരിതില്‍ പാര്‍ക്കിലും പാടി സ്തുതിച്ചിടും
     ഭാരങ്ങളോര്‍ത്തിടാതെ-
 
3   പൊളളയാണൂഴിയിലുള്ളതെല്ലാമെനിക്കില്ലതിലാശ തെല്ലും
     വല്ലഭന്‍ താനെന്നുള്ളിലുണ്ടാകയാലില്ല നിരാശ തെല്ലും-
 
4   മേഘത്തില്‍ വന്നിടും നാഥനിന്‍ ചാരത്ത് വേഗം ഞാനെത്തിടുമേ
     നീറുമെന്‍ മാനസം മാറി ഞാന്‍ മോദമായ്
     വാഴും തന്‍ സന്നിധിയില്‍-             

 Download pdf
33907056 Hits    |    Powered by Revival IQ