Search Athmeeya Geethangal

826. സ്നേഹത്തിന്‍ ഇടയനാം യേശുവേ  
Lyrics : V.N.
1   സ്നേഹത്തിന്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ
     നിത്യമാം ജീവനും ദൈവപുത്രാ! നീയല്ലാതാരുമില്ല
         
          യേശുനാഥാ! ഞങ്ങള്‍ക്കു നീയല്ലാതാരുമില്ല
          യേശു നാഥാ! നീയല്ലാ-താരുമില്ല
 
2   സാധുക്കള്‍ക്കായ് വലഞ്ഞലഞ്ഞതും ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും
     പാടുകള്‍ പെട്ടതും ആര്‍ നായകാ? നീയല്ലാതാരുമില്ല-
 
3   നീക്കിടുവാന്‍ എല്ലാ പാപത്തെയും പോക്കിടുവാന്‍ സര്‍വ്വശാപത്തെയും
     കോപാഗ്നിയും കെടുത്തിടാന്‍ കര്‍ത്താ! നീയല്ലാതാരുമില്ല-
 
4   അറിവാന്‍ സ്വര്‍ഗ്ഗപിതാവിനെയും പ്രാപിപ്പാന്‍ വിശുദ്ധാത്മാവിനെയും
     വേറൊരു വഴിയുമില്ല നാഥാ നീയല്ലാതാരുമില്ല-
 
5   സഹിപ്പാന്‍ എന്‍ബുദ്ധിഹീനതയും വഹിപ്പാന്‍ എന്‍എല്ലാ ക്ഷീണതയും
     ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ! നീയല്ലാതാരുമില്ല
 
6   സത്യവിശ്വാസത്തെ കാത്തിടുവാന്‍ നിത്യം നിന്‍ കീര്‍ത്തിയെ പാടിടുവാന്‍
     ഭൃത്യന്മാരില്‍ കൃപ തന്നിടുക നീയല്ലാതാരുമില്ല-
 
7   ദൈവമഹത്ത്വത്തില്‍ താന്‍ വരുമ്പോള്‍ ജീവകിരീടത്തെ താന്‍ തരുമ്പോള്‍
     അപ്പൊഴും ഞങ്ങള്‍ പാടിടും നാഥാ! നീയല്ലാതാരുമില്ല-

 Download pdf
33907484 Hits    |    Powered by Revival IQ