Search Athmeeya Geethangal

189.  Bbn-c-am-bncw kvXpXn-I-fm 
Lyrics : K.V.I

ആയിരമായിരം സ്തുതികളാൽ

ആരാലും ആരാധ്യനാം
യേശു എന്നെ വീണ്ടെടുപ്പാൻ
ചോര ചിന്തിയതാം

1. യാഹെൻ പാറയാം
എൻ ആശ്രയമവൻ
പാപക്കുഴിയിൽ നിന്നെന്നെ കരേറ്റി
തന്നിലാക്കി താൻ

2. പാപം പോക്കിയെൻ
ശാപം നീക്കി താൻ
കാൽവറി ക്രൂശിലെ യാഗ-
മരണത്താൽ മോചിതനായി ഞാൻ

3. ഇമ്പമേകുവാൻ എനിക്കായ്
തുമ്പമേറ്റവൻ
അൻപുള്ള നാമം ധ്യാനിച്ച് ഞാൻ
എന്നും ഇമ്പമായ് പാടും

4. ജയിച്ചു വാഴുന്നോൻ ഇന്നുന്നതെ
താതൻ വലഭാഗെ
തിരിച്ചു വന്നീടും ശുദ്ധരെ ചേർക്കുവാൻ
മേഘേ വേഗത്തിൽ

K V I  


 Download pdf
30259910 Hits    |    Powered by Revival IQ