Lyrics : K V Simonസര്‍ദ്ദീസ് സഭാദൂത്, വെളി. 3:1-5
ഹാ! ഞാനിതറിയുന്നു ജീവപേര്‍ മാത്രം നീ താന്‍ ധരിക്കുന്നിന്നു
താതന് സുരനാഥന്‍ ഏഴാവികളുള്ളോന്
താരകമേഴാര്ന്നോ നോതുന്നിവണ്ണമായ്
1 നിന്ക്രിയകളാല് നീയെന്‍ ജീവനറ്റുള്ള മണ്ണെറിയുന്നേനിന്നുണരുക-ചാ-
വിന്നടുത്തവയെ താങ്ങിയുറപ്പിക്ക നിന്നുടെ ക്രിയയെന് പരന്നു മുന്‍
പൂര്ണ്ണതരമെന്നു കണ്ടതില്ലയി-
2 ഏതുവിധം ലഭിച്ചേതു ശ്രവിച്ചിതി ചേതസ്സിലോര്ത്തിതിനെ നീ കരുതുക
ജാതവ്യഥമനുതാപപ്പെടുക നീ ജാഗരിച്ചിരിക്കായ്കിലഹം വരും
ജാതു നീ നിനയാത്ത സമയത്തില്‍-
3 എങ്കിലുമുടകള് പങ്കിലമാക്കാത്തോരെന്കൂടെ നടക്കും വെണ്ണുടയുടുക്കും
വിണ്കുറിയീന്നവര് തന്പേര് മറയ്ക്കാ ഞാന്‍ ശങ്കയില്ലവര് നാമം
പിതൃസുരസംഘസവിധത്തില് താങ്ങിപ്പറയും ഞാന്‍-
![](images/PDF.gif)
Download pdf