Search Athmeeya Geethangal

750. അ- അ- അ- ആ എന്‍ പ്രിയന്‍ 
Lyrics : T.K.S.

 

അ- അ- അ- ആ എന്‍ പ്രിയന്‍
ഒ- ഒ- ഒ- ഓ നല്ലവന്‍ !
ഈ വിധം സ്നേഹിതന്‍ പാരിലാര്‍
വീണ്ടെടുത്താനെന്നെത്തന്‍ ചോരയാല്‍
 
1   ലോകമാം കടല്‍ത്തിരത്തള്ളലില്‍
     പൂകുമീ വന്‍പാറയിന്‍ വിള്ളലില്‍
 
2   കൈവിടുകയില്ലവനല്ലലില്‍
     വീഴുകില്‍ത്തന്‍ ശാശ്വത കൈകളില്‍
 
3   ചൂടെഴുന്ന ശോധനവേളയില്‍
     കൂടെ വന്നു ചേരുമച്ചൂളയില്‍-
 
4   കൂട്ടിനുണ്ട് കൂടെന്നുമിദ്ധരേ
     വീട്ടിലെത്തി വിശ്രമിക്കും വരെ-
 
5   നശ്വരമല്ലാത്തൊരു ദേഹവും
     ഇശ്ശരീരം മാറ്റിത്താന്‍ തന്നിടും-
 
6   ഹല്ലേലുയ്യാ പാടിടും മോദമായ്
    നല്ലവനാം എന്‍പ്രിയന്‍ മൂലമായ്

 Download pdf
34198334 Hits    |    Powered by Revival IQ